ന്യൂഡല്‍ഹി: പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്. തന്റെ പൂര്‍വ്വികര്‍ കുരങ്ങന്മാരല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാസങ്ങള്‍ക്കു മുമ്പ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്നു നീക്കം ചെയ്യണമെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ പൂര്‍വ്വികരെ അപമാനിച്ചതായി കരുതുന്നില്ലെന്നാണ് സത്യപാല്‍ സിംഗ് പറയുന്നത്. സ്‌കൂള്‍ കോളേജ് കരിക്കുലത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം മാറ്റണം എന്ന സത്യപാല്‍ സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ശാസ്ത്രലോകത്തിന്റെ പല ഭാഗത്തു നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സത്യപാല്‍ സിംഗ് വീണ്ടും പ്രസ്താവന നടത്തിയിരിക്കുന്നത്. താന്‍ ഒരു ശാസ്ത്ര വിദ്യാര്‍ഥിയാണെന്നും കെമിസ്ട്രിയില്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിട്ടുണ്ടെന്നും പൂര്‍വ്വികരെ അപമാനിച്ചതായി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *