തിരുവനന്തപുരം : ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. അന്വേഷണം അട്ടിമറിച്ചെന്ന പരാതി പുനരന്വേഷിക്കണമെന്നാണ് വിഎസിന്റെ ആവശ്യം.

കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി എസ് അച്യുതാനന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വി.എസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *