മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ സന്തോഷത്തിലാണ് ബ്രസീല്‍ ടീമും ആരാധകരും. സൂപ്പര്‍ താരം നെയ്മറുടെ പ്രകടനമാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. ഒരു ഗോള്‍ സ്വന്തമാക്കിയതിന് പിന്നാലെ രണ്ടാം ഗോളിന് വഴി വെച്ചതും നെയ്മറായിരുന്നു. നെയ്മര്‍, ഫിര്‍മിഞ്ഞോ എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്. നെയ്മര്‍ നേടിയ ഗോള്‍ ലോകകപ്പില്‍ ചരിത്രം കുറിക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ സ്വന്തമാക്കുന്ന ടീമായി ബ്രസീല്‍ മാറി. ജര്‍മനിയെയാണ് ബ്രസീല്‍ മറികടന്നത്. ലോകകപ്പില്‍ 227 ഗോളാണ് ബ്രസീല്‍ ഇതുവരെ സ്വന്തമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *