ചണ്ഡിഗഢ്: മയക്കു മരുന്ന് കടത്തു കേസില്‍ പിടിയിലാകുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നിര്‍ദ്ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

പഞ്ചാബിനെ മയക്കു മരുന്നു രഹിത സംസ്ഥാനമായി മാറ്റിയെടുക്കുകയെന്നത് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമാണെന്നും മയക്കു മരുന്നു കടത്തും വില്‍പനയും തലമുറകളെ ഒന്നാകെ നശിപ്പിക്കുമെന്നതിനാല്‍ അതിന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും മയക്കു മരുന്നു രഹിത പഞ്ചാബിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *