സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം തുടങ്ങുംമുമ്പേ 600 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ. സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. രണ്ട് മണിക്കൂർ മുമ്പ് തന്നെ ദില്ലിയിലേക്ക് എത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി

പ്രതിഷേധത്തിന് മുന്നോടിയായി സംഘടനാ സ്ഥാപകൻ അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ, രത്‌ന സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെത്തിയ വിമാനത്തിനുള്ളിൽ പ്രവേശിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ടതോടെ അഭിജിത് ദീപ്കെ ഭയന്ന് വിറച്ചു. അറസ്റ്റിനെ പ്രതിരോധിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തർ മന്തറിൽ വിന്യസിച്ചിട്ടുള്ളത്.

ഇന്ത്യ വിരുദ്ധ യൂട്യൂബർ ധ്രുവ് റാഠിയെയും പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 56-ലെ താമസസ്ഥലത്തുനിന്നാണ് ശനിയാഴ്ച രാവിലെ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *