പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ലൈംഗിക പീഡനം; മരുമകനും അമ്മായിയമ്മയ്ക്കും 27 വര്‍ഷം കഠിനതടവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ മരുമകനും അമ്മായിയമ്മയ്ക്കും 27 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. തൃശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷല്‍ ജഡ്ജി ജയപ്രദയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.

കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്താണ് സംഭവം. മരുമകനായ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി രണ്ടു പ്രതികള്‍ ചേര്‍ന്ന് കുട്ടിക്ക് മദ്യം നല്‍കുകയായിരുന്നു. കുട്ടി ഉറങ്ങി കിടന്നപ്പോള്‍ പ്രതി കുട്ടിയെ ലംഗികമായി പീഡിപ്പിക്കുകയായിരുന്നു.

മണ്ണുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഇന്‍സ്‌പെക്ടറായിരുന്ന എം. ശശിധരന്‍ പിള്ളയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും അഞ്ച് മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *