കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ  വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ചവറ: കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പന്മന കൊല്ലക സുനില്‍ ഭവനത്തില്‍ (ചിങ്ങോട്ട്തറയില്‍) സുനില്‍ കുമാറിന്റെയും സന്ധ്യയുടെയും മകന്‍ അഭിനവാ(14)ണ് മരിച്ചത്. പനയന്നാര്‍കാവ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ്.

ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചശേഷം പനയന്നാര്‍കാവ് ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചവറ അഗ്നിരക്ഷാനിലയം യൂണിറ്റെത്തി അഭിനവിനെ കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരി അഭിരാമി.

Leave a Reply

Your email address will not be published. Required fields are marked *