ന്യൂഡല്‍ഹി: ലിവിംഗ് ടുഗതറായി ജീവിച്ചശേഷം ഉപേക്ഷിച്ച ബന്ധങ്ങളെ പീഡനങ്ങളായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീകോടതി. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചുവെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ലിവിംഗ് ടുഗതര്‍ പ്രകാരം ഒരുമിച്ച് ജീവിച്ചശേഷം പങ്കാളികള്‍ ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് പുരുഷന്‍ ജീവനാംശം നല്‍കേണ്ടതുണ്ടോ എന്ന വിഷയം സുപ്രീം കോടതി പരിശോധിക്കും.

ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. അതേസമയം വിവാഹം കഴിച്ചതു പോലെ ഒരുമിച്ചു ജീവിക്കുന്ന പുരുഷനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീക്ക് നീതി നിഷേധിക്കപ്പെടരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *