ഹൈദരാബാദ്: നാല് വയസ്സുകാരിയുടെ ജനനേന്ദ്രിയം പെന്‍സില്‍ വച്ച് ഏഴുവയസ്സുകാരന്‍ തുളച്ചതായി ആക്ഷേപം. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് രക്തം വാര്‍ന്ന് വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരക്കുമ്‌ബോഴാണ് വിവരം അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച വീട്ടുകാര്‍ പിന്നീട് ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കി.

ട്യൂഷന്‍ ക്ലാസില്‍ വച്ചായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, സംഭവത്തില്‍ ആരോപണവിധേയന്‍ 11 വയസ്സിന് താഴെയുള്ള കുട്ടിയായതിനാല്‍ ചോദ്യം ചെയ്യാന്‍ പൊലീസിനായില്ല. നിയമപ്രകാരം കേസെടുക്കാനും വകുപ്പില്ലാത്തതിനാല്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കുകയാണ് പൊലീസ് ചെയ്തത്.

പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം എങ്ങനെയാണെന്നറിയാനാണ് താന്‍ അത് ചെയ്തതെന്ന് ഏഴുവയസ്സുകാരന്‍ കൗണ്‍സിലിംഗിനിടെ ഡോക്ടറോട് പറഞ്ഞു. സംഭവത്തിന് പിന്നലൊ പെണ്‍കുട്ടിയേയും കൗണ്‍സിലിംഗിന് വിധേയയാക്കി. ട്യൂഷന്‍ ക്ലാസില്‍ ടീച്ചറില്ലാത്ത സമയത്ത് ഒറ്റക്കായപ്പോഴാണ് ആണ്‍കുട്ടി നാലുവയസ്സുകാരിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *