മുംബെെയിൽ മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. മുംബൈ കുർളയിലെ വീട്ടില്‍ വച്ചായിരുന്നു പീഡനം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെൺകുട്ടിയുടെ അമ്മ ജോലിക്കുപോയ രാത്രികളിലാണ് പീഡനം നടന്നത്.

2021 ൽ നാല് തവണ പീഡിപ്പിച്ചതായാണ് പരാതി. പീഡനത്തിനിരയായ പെൺകുട്ടിക്ക് മാനസിക പ്രശ്നത്തെത്തുടർന്ന് കേരളത്തിൽ നടത്തിയ കൗൺസലിങ് ചികിത്സയ്ക്കിടെയാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കൗൺസിലർ ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിക്കുകയും കേരള പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കേരള പൊലീസ് കേസ് പിന്നീട് മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. മുംബൈ കുർളയിൽ കുറ്റകൃത്യം നടന്നതിനാലാണ് മുംബൈ പൊലീസിന് കൈമാറിയത്. പരാതിപ്പെട്ടാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മദ്യപിക്കുന്നതിന്റെയും നഗ്നത കാണിക്കുന്നതിന്റെയും വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

മകളുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതൊടെ മകളെ അമ്മ കേരളത്തിലെ കുടുംബ വീട്ടിൽ കൊണ്ടുപോയത്. തുടർന്ന് മനശ്ശാസ്ത്രജ്ഞനെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *