കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശി അനസാണ് അറസ്റ്റിലായത്.

അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിനായ ഗൂഢാലോചനയില്‍ നേരിട്ടു പങ്കുള്ളയാളാണ് അനസ് എന്ന് പൊലീസ് അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

നേരത്തെ, അഭിമന്യുവിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പസില്‍ എത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടാണ് കൊലപാതകമെന്നും സമ്മതിച്ചിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളും സംസ്ഥാനം വിട്ടെന്നാണ് സൂചന. പ്രത്യേക സ്‌ക്വാഡുകള്‍ തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

മത തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഇരുനൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കേരളത്തില്‍ രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *