യുഎഇ: ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കനത്തശിക്ഷ നല്‍കി കോടതി. 38കാരനായ അറബ് യുവാവാണ് പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഇയാള്‍ക്ക് അജ്മാന്‍ കോടതി ആറ് മാസം തടവ് ശിക്ഷയും 100,000 ദിര്‍ഹം പിഴയും വിധിച്ചു. ഭര്‍ത്താവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ യുവതി ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ കലഹം തുടങ്ങിയത്. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനശീലത്തെ ചൊല്ലിയും ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

കാമുകിയുമായുള്ള ബന്ധത്തെ ഭാര്യ എതിര്‍ത്തതോടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും ഭാര്യ ബന്ധത്തെ എത്തിര്‍ക്കുകയും വഴക്കിടുകയും ചെയ്തതോടെയാണ് ഇയാള്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഈ വിവരം ഭര്‍ത്താവ് തന്നെ യുവതിയോട് പറയുകയായിരുന്നു. വിവരം അറിഞ്ഞതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *