തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തിക്കൊന്നു; മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെള്ളറടയില്‍ അമ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു. അറുപതുകാരിയായ ഓമനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിട്ടിൽ അമ്മയും മകനുമാണ് താമസിച്ചു വന്നിരുന്നത്. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് അമ്മ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് കണ്ടത്. കാല് മാത്രമേ ഉണ്ടായിരുന്നുള്ളു.ബാക്കി ഭാഗങ്ങൾ കത്തികരിഞ്ഞ നിലയിലായിരുന്നു.ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.

പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലിസ് പറഞ്ഞു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല

 

Leave a Reply

Your email address will not be published. Required fields are marked *