പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ റാന്നി ചന്തക്കടവിലാണ് സംഭവം. പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന,  അനിലിന്റെ സഹോദരന്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്.

ഒരാളെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ ഗൗതമിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അനിലിന്റെയും നിരഞ്ജനയുടെയും മൃതദേഹം കണ്ടെത്തിയെന്നും അഗ്നിരക്ഷാസേന അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *