തിരുനെൽവേലി വന്ദേഭാരതിന് നേരെ കല്ലേറ്; തകർന്നത് 6 ജനലുകൾ

ചെന്നൈ: തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ 6 ജനലുകൾ തകർന്നു. യാത്രക്കാർക്കു പരുക്കില്ല.

ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച രാത്രി പത്തോടെ ഗംഗൈകൊണ്ടൻ, നറൈക്കിനരു സ്റ്റേഷനുകൾക്കിടയിലാണു കല്ലേറുണ്ടായത്. പ്രതികളെ തിരിച്ചറിയാനായിട്ടില്ല. ഇന്നത്തെ അറ്റകുറ്റപ്പണികൾക്കിടെ ഗ്ലാസ് മാറ്റുമെന്നു റെയിൽവേ അറിയിച്ചു. തിരുനെൽവേലി റെയിൽവേ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *