ഇടുക്കിയിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് പോലീസ്

ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മൃതദേഹം നാട്ടുക്കാരുടെ കൈയ്യില്‍ നിന്ന് ബലമായി പോലീസ് പിടിച്ചെടുത്തു. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയാണ് ആംബുലൻസിലേക്ക് മാറ്റിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കകയും സമരപ്പന്തൽ പോലീസ് ബലമായി പൊളിച്ചുനീക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *