കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബഹ്‌റ. പ്രതികളെ പിടികൂടിയതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളൂ.

യുഎപിഎ ചുമത്തേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഴുവന്‍ പ്രതികളെയും പിടികൂടിയ ശേഷം അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ വകുപ്പ് ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം സംബന്ധിച്ച കേസില്‍ പൊലീസിനുമേല്‍ ഒരുവിധത്തിലുള്ള സമ്മര്‍ദ്ദവുമുണ്ടായിട്ടില്ലെന്നും ബിഷപ്പ് ഒളിവില്‍ പോകാതിരിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുമെന്നും ഇക്കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *