ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി വീണ്ടും കോണ്‍ഗ്രസിലേക്ക്. 2011 ജൂണ്‍ മുതല്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് 2014 മാര്‍ച്ചില്‍ രാജിവച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു.

വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുന്ന റെഡ്ഡി ഇന്ന് തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയുടെ ചുമതലയേറ്റ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആന്ധ്രാ പി.സി.സി അധ്യക്ഷന്‍ എന്‍. രഘുവീര റെഡ്ഡി എന്നിവരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *