ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമണം, വീടിന്റെ ഭിത്തി തകര്‍ത്തു, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

മൂന്നാര്‍: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ നാലോടെ വീടിന് നേരെയാണ് ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആളപായമില്ല.

പുലര്‍ച്ചെ നാലോടെ മനോജിന്റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. ഇതോടെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്റെ അകത്തെ സീലിങും തകര്‍ന്നുവീണു. വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങ സമയത്തായിരുന്നു സംഭവം. ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പന്‍ chakkakomban സ്ഥലം വിട്ടിരുന്നു.

ചക്കക്കൊമ്പന്റെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയാണ് ചക്കക്കൊമ്പന്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *