സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11–ാം പ്രതിയുടെ പിതാവ് മരിച്ച നിലയിൽ

പേരാമ്പ്ര: വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി.

പന്തിരിക്കര പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നു രാവിലെയാണ് സംഭവം. പിള്ളപ്പെരുവണ്ണ ഗവ.എൽപി സ്കൂൾ അധ്യാപകനാണ്. ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ് ഭാര്യ മേരി മിറാൻഡ. മകൾ: അരുണിമ (വിദ്യാർഥി).

Leave a Reply

Your email address will not be published. Required fields are marked *