മഹബൂബ: . ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ റൊട്ടി കരിഞ്ഞിരിക്കുന്നെന്ന് പറഞ്ഞു ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി. റൊട്ടി കരിഞ്ഞിരിക്കുന്നെന്ന് പറഞ്ഞ് അക്രോശിച്ച ഭര്‍ത്താവ് യുവതി എത്ര ക്ഷമാപണം നടത്തിയിട്ടും അടങ്ങാന്‍ തയ്യാറായില്ല പോരാത്തതിന് റൊട്ടി കരിഞ്ഞിരിക്കുന്നത് പോലെ നീയും കരിഞ്ഞിരിക്കണമെന്ന് പറഞ്ഞ് സിഗററ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

ഒപ്പം ഒട്ടും വൈകാതെ തലാഖും ചൊല്ലി വീട്ടില്‍ നിന്നിറക്കി വിട്ടു. പിന്നാലെ യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ഈ ക്രൂരത പുറംലോകം അറിഞ്ഞത്.ഗാര്‍ഹിക പീഡനകുറ്റം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 24കാരിയായ യുവതി ഭര്‍ത്താവിനൊപ്പം തിരിച്ചു പോകില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് . കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ച് വിധി പ്രഖ്യാപിച്ചിരുന്നു.

എങ്കിലും രാജ്യത്തു മുത്തലാഖ് പീഡനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം റസിയ എന്ന യുവതി ഭര്‍ത്താവ് ഭക്ഷണവും വെള്ളവും കൊടുക്കാതെ മുറിയില്‍ പൂട്ടിയിട്ടതിനാല്‍ മരിച്ച സംഭവം വന്‍വിവാദം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *