ബജ്റംഗബലിയുടെ കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട്; ബിഹാറിൽ സകല അടവുകളും പയറ്റി  സിപിഎം

പട്ന : ബജ്റംഗബലിയുടെ കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട്– ഹനുമത് ജയന്തി ദിനത്തിൽ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സഞ്ജയ് കുമാറിനായി പുറത്തിറക്കിയ പോസ്റ്ററിലാകെ കാവിമയം. ഭക്തജനങ്ങളുടെ വിശ്വാസവും വികാരവും ഉൾക്കൊണ്ടാണു ബിഹാറിലെ തിരഞ്ഞെടുപ്പു പ്രവർത്തനം. ചിഹ്നം നിലനിർത്താനുള്ള ജീവന്മരണ പോരാട്ടത്തിൽ സിപിഎം അടവുനയങ്ങളെല്ലാം പുറത്തെടുത്തിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു .

ഖഗഡിയ മണ്ഡലത്തിലെ ജാതി സമവാക്യം അനുകൂലമായതിന്റെ ആശ്വാസത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ സഞ്ജയ് കുമാറിനെ വിജയിപ്പിക്കാൻ ആഞ്ഞു പിടിക്കുകയാണ് ബിഹാർ സഖാക്കൾ. സ്ഥാനാർഥിയുടെ പേര് സമൂഹമാധ്യമങ്ങളിലും ചില മേഖലകളിലും സഞ്ജയ് കുമാർ ഖുശ്വാഹ എന്നു ജാതിവാലിട്ട് എഴുതിയിട്ടുമുണ്ട്. ആ വഴിക്കും നാലു വോട്ടു പോരട്ടേയെന്നാണു പാർട്ടി ലൈൻ. ബിഹാറിൽ ഇന്ത്യാസഖ്യം സിപിഎമ്മിന് അനുവദിച്ച ഏക സീറ്റായ ഖഗഡിയയിൽ മത്സരം പൊടിപാറിക്കുകയാണ് സഖാക്കൾ. ഇരുപതു വർഷത്തിനു ശേഷം ബിഹാറിൽ നിന്നൊരു സിപിഎം അംഗത്തെ ലോക്സഭയിലെത്തിക്കാനുള്ള തത്രപ്പാടിലാണു . പാർട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *