കരമനയിലെ കൊലപാതകം: അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു- ദൃശ്യങ്ങൾ

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. അതിക്രൂരമായാണ് അഖിൽ കൊല്ലപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേസിൽ നാല് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ബാറിലുണ്ടായ നിസാര തർക്കമാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

ആറു തവണ അഖിലിന്റെ ദേഹത്തേക്ക്‌ കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിർത്താതെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അഖിൽ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മർദ്ദനം തുടർന്നു. മുൻ വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.

വിനീത് ,അനീഷ് അപ്പു എന്നിവരാണ് കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നത്.കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്ണയാണ് വണ്ടിയോടിച്ചത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.വട്ടപ്പാറ സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. മീൻ വിറ്റാണ് അഖിൽ കുടുംബം പുലർത്തിയിരുന്നത്. അഖിലിന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ അത്താണി ആണ് നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *