ബത്തേരി: പിന്നില്‍ നിന്നുവന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ച കാര്‍ മുന്നിലെ കെഎസ്ആര്‍ടിസി ബസ്സിനിടയില്‍ കയറി തകര്‍ന്നു. ബത്തേരി ട്രാഫിക് ജംഗഷനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പുറകില്‍ വന്ന കെ. എസ് ആര്‍.ടി.സി.ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാറിനു പുറകിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം മുന്നിലുണ്ടായിരുന്ന കെ.എസ്. ആര്‍.ടി.സി ബസ്സിനിടിയിലേക്ക് ഇടിച്ചു കയറി. കാറിന്റെ ബോണറ്റിനും ബംപറിനും കേടുപാടുകള്‍ സംഭവിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *