കൊച്ചി: പോലീസില്‍ കൊമ്പുള്ളവർ ഉണ്ടെങ്കിൽ അത്തരക്കാരുടെ കൊമ്പു ഒടിക്കണമെന്ന് സുരേഷ് ഗോപി എം പി. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പോലീസ് അതിക്രമകേസുകളിലും അന്വേഷണം
നടത്തണം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു. വീട്ടിലെത്തിയ സുരേഷ് ഗോപി ശ്രീജിത്തിന്റെ അമ്മ ശ്യാമളയുമായും ഭാര്യ അഖിലയുമായും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *