ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ലഷ്‌കര്‍ ഇതൊയ്ബ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.

കശ്മീരില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ഷുജാദ് ബുഖാരിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള സഹായത്തോടെ യുവാക്കള്‍ക്ക് സംഘടന പരിശീലനം നല്‍കുന്നതായും കൂടുതല്‍ പേരെ സംഘടനയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെന്നും സൈന്യത്തിന്റെ കൈയ്യില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതിയ അംഗങ്ങളില്‍ പലരും അതിര്‍ത്തി കടന്നു പോയി പരിശീലനം നേടിയതായും ഭീകരരില്‍ ചിലരെ മേഖലയില്‍ കണ്ടതായും സൂചനയുണ്ട്. സുരക്ഷാ സൈന്യത്തിന്റെ കൈയ്യില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കുന്ന സംഭവങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. റംസാന്‍ നോമ്പുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരുന്ന വെടിനിര്‍ത്തലിനോടനുബന്ധിച്ചാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *