കുവൈറ്റ് ദുരന്തം: പ്രവാസിയുടെ തിരിച്ച് വരവ് കാത്തിരിക്കുന്നവര്‍ക്ക് ഇത് താങ്ങാനാകില്ല: മുഖ്യമന്ത്രി

കൊച്ചി: പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈറ്റ് ദുരന്തന്തില്‍ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയില്‍ എത്തി. ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

‘കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികള്‍. പ്രവാസജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും അവര്‍ അനുഭവിക്കുന്നുണ്ട്. അവരുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് താങ്ങാവുന്നതിനും വലുതാണ് ഈ ദുരിതം. അപകടം ഉണ്ടായ ഉടന്‍ തന്നെ സമയോചിതമായി ഇടപെടാന്‍ കുവൈറ്റ് ഗവണ്‍മെന്റിനായി’, അ്‌ദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *