മാനന്തവാടി: കൊയിലേരി ഉദയാ വായനശാലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ അരുണ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് അറക്കലിന്റെ നേതൃത്വത്തില്‍ നവീകരിച്ച ഡയാലിസിസ് ഉദ്ഘാടനം ചെയ്തു. 12 ലക്ഷം ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമസ്ഥലം, വയറിംഗ്, പ്ലംബിംഗ് ജോലികള്‍, എയര്‍കണ്ടീഷന്‍ ചെയ്ത വിശാലമായ ഡയാലിസിസ് ഹാള്‍ എന്നിവയാണ് നിര്‍മ്മിച്ചത്.
എട്ട് ലക്ഷം രൂപ മുടക്കി ഒരു ഡയാലിസിസ് മെഷീനുംകൂടി അരുണ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറക്കല്‍ നല്‍കും. യൂണിറ്റ് പ്രവര്‍ത്തനം സജ്ജമാകുതോടെ കൂടുതല്‍ ആളുകള്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയ്ക്ക് നവീകരിച്ച ഡയാലിസിസ് കെട്ടിടത്തിന്റെ താക്കോല്‍ ജോയി അറക്കല്‍ കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍, എ. ദേവകി, ടി. ഉഷാകുമാരി, ഡോ.ജിതേഷ്, ഏച്ചോംഗോപി, ഉഷാ വിജയന്‍, അരുണ് ഗ്രൂപ്പ് ജോയിന്റ് ചെയര്‍മാന്‍ ജോണി അറക്കല്‍, കൗണ്‌സിലര്‍മാരായ, ശോഭ രാജന്‍, കടവത്ത് മുഹമ്മദ്, സാമൂഹ്യ പ്രവര്‍ത്തകരായ ഇ.എം. ശ്രീധരന്‍, എ.എം. നിഷാന്ത്, പി. ഷംസുദ്ദീന്‍, ഷാജി തോമസ്, അലക്‌സ് കല്‍പ്പകവാടി, ലാജി ജോണ് പടിയറ, കുഞ്ഞികൃഷ്ണന്‍ കൊയിലേരി, ബാബു ഫിലിപ്പ്, ഇബ്രാഹിം കൈപാണി, ജാഫര്‍ തമ്മട്ടാന്‍, പി.കെ. റോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
