സഹോദരന്‍ ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം: വിദ്യാര്‍ഥിനി ജീവനൊടുക്കി

ചെന്നൈ: ബക്രീദ് ദിനത്തില്‍ സഹോദരന്‍ വീട്ടില്‍നിന്നു ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തരീസ് ജീവനൊടുക്കി. താംബരത്താണ് സംഭവം. തരീസ് മാംസാഹാരം കഴിക്കാത്തതിനാല്‍ വീട്ടില്‍ സസ്യാഹാരം മാത്രമാണു പാകം ചെയ്യാറുള്ളത്.

ബക്രീദ് ദിനത്തില്‍ സുഹൃത്തുക്കള്‍ നല്‍കിയ ചിക്കന്‍ ബിരിയാണി സഹോദരന്‍ വീട്ടിലിരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനു പിന്നാലയാണ് തരീസ് ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *