നിപ്പയെന്ന് സംശയം; കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് 14കാരൻ ചികിത്സയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും.

ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ ആദ്യ സാംപിൾ പോസിറ്റീവ് ആയിരുന്നു. മെഡിക്കൽ കോളജിലേക്ക് അയച്ച സാംപിളും പോസിറ്റീവായതോടെയാണ് അന്തിമ ഫലത്തിനായി പുണെയിലേക്ക് അയയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *