കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസ്. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. രഹസ്യാന്വേഷണ വിഭാഗമാണ് കന്യാസ്ത്രീക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുകയാണ്. ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം.

Leave a Reply

Your email address will not be published. Required fields are marked *