താമരശേരി: കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. താമരശേരി കൊട്ടാരക്കോത്ത് സിനേഷിന്റെ മകന്‍ ഫെലിക്‌സ് (മൂന്ന്) ആണ് മരിച്ചത്.
ശനിയാഴ്ച്ച വൈകുന്നേരം 3. 45 ന് താമരശേരി ആലപ്പടിമ്മലിലുള്ള അമ്മവീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. അമ്മ: സൗമ്യ. സഹോദരി: ജൊവാന. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയില്‍.

