ന്യൂഡല്‍ഹി: ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കണമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ബിജെപി ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുമ്പോള്‍ ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനായി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷനായതിനുശേഷമുള്ള ആദ്യ പ്രവര്‍ത്തകസമിതിയില്‍വെച്ച് രാഹുല്‍ പറഞ്ഞു.

പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പരിചയസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുന്ന നിരവധി ആളുകളുണ്ടെന്നും ഇവരുടെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *