വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാക്കിനോക്കൂ

ഊണിനൊപ്പം കഴിക്കാൻ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കിയാലോ? വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ വെണ്ടയ്ക്ക മെഴുക്ക്പുരട്ടി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • വെണ്ടയ്ക്ക -200 ഗ്രാം
  • സവാള -1 എണ്ണം
  • നാരങ്ങ -1 എണ്ണം
  • ഉപ്പ് -ആവശ്യത്തിന്
  • മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • പച്ചമുളക് – 3 എണ്ണം
  • കറിവേപ്പില- ആവശ്യത്തിന്
  • മുളക് പൊടി -1 ടീസ്പൂണ്‍
  • മല്ലി പൊടി -1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളമയം ഇല്ലാതെ തുടച്ചിട്ടു ചെറുതായി അരിഞ്ഞു വെക്കുക. ഇതിലേക്ക് കുറച്ചു ഉപ്പും മഞ്ഞള്‍ പൊടിയും പിന്നെ ഒരു നാരങ്ങാ നീരും ചേര്‍ത്തു ഇളക്കി മാറ്റി വയ്ക്കുക. ഇനി ഒരു സവാള ചെറുതായി അരിഞ്ഞു മാറ്റി വെക്കണം. പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് സവാള, കറിവേപ്പില എന്നിവ ചേര്‍ത്തു ഇളക്കുക.

അത് ഒന്നു വാടി വരുമ്പോള്‍ വെണ്ടയ്ക്ക കൂടി ചേര്‍ത്തു ഒന്ന് ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇനി അടപ്പു തുറക്കുമ്പോള്‍ വെണ്ടയ്ക്ക വെന്തു പാകമായിട്ടുണ്ടാക്കും. ഇതിലേക്ക് കുറച്ചു മുളക് പൊടിയും മല്ലി പൊടിയും ചേര്‍ത്ത് ഇളക്കി തീ കുറച്ചു കൂട്ടി ഇളക്കി എടുക്കുക. ഇങ്ങനെ ചെയ്ത് എടുക്കുമ്പോള്‍ വെണ്ടയ്ക്ക ഒട്ടാതെ രുചിയുള്ള ഒരു മുഴുക്കുപുരട്ടിയായി റെഡിയാകും.

Leave a Reply

Your email address will not be published. Required fields are marked *