ലക്‌നോ: ഉത്തര്‍പ്രദേശില്‍ മനുഷ്യനും പശുവിനും ഒരേ പ്രാധാന്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ സര്‍ക്കാര്‍ പശുവിനെയും മനുഷ്യനേയും ഉള്‍പ്പെടെ എല്ലാവരെയും ഒരുപോലെ സംരക്ഷിക്കുമെന്നും, പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് അനാവശ്യമായ പ്രാധാന്യമാണ് നല്‍കുന്നതെന്നും, നിസാരകാര്യത്തെ പര്‍വതീകരിക്കുന്നത് കോണ്‍ഗ്രസിന്റെ താല്‍പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ യുപിയില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ക്രൂരമായി ആള്‍കൂട്ടം മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പശുവും മനുഷ്യനും പ്രകൃതിയില്‍ അവരവരുടേതായ കൃത്യം നിര്‍വഹിക്കുന്നുണ്ട്, മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടേയും വിഭാഗത്തിന്റെയും മതങ്ങളുടേയും ഉത്തരവാദിത്തമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *