വര്‍ക്കല: പാപനാശത്ത് കടലിനോട് ചേര്‍ന്ന് അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വര്‍ക്കല പാപനാശം തിരുവമ്പാടി ബഌക്ക് ബീച്ചില്‍ നഗരസഭയുടെ അനുമതി ഇല്ലാതെയും കടല്‍ഭിത്തി കൈയേറിയും നിര്‍മാണം നടത്തിവന്നിരുന്ന ബ്ലാക്ക് ബീച്ച് റിസോര്‍ട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.

റിസോര്‍ട്ട് നിര്‍മാണത്തിനുളള അനുമതിയെച്ചൊല്ലി വര്‍ക്കല നഗരസഭയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കൊണ് അക്രമം.

വടിയും മറ്റ് ആയുധങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് പൂര്‍ണമായും അടിച്ച് തകര്‍ക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് നീക്കി.

കൗണ്‍സിലര്‍മാരെ അക്രമിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ഇന്ന് നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിനിടയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *