ബാംഗ്ലൂര്‍: ആഭ്യന്തരമന്ത്രി സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍ ബുദ്ധി ജീവികളെ വെടിവെച്ച് കൊല്ലുമായിരുന്നു എന്ന് വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ്.വിജയപുരയില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

‘നമ്മള്‍ നികുതി അടയ്ക്കുന്ന തുക കൊണ്ട് ഈ നാട്ടില്‍ ,സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് കൊണ്ട് ജീവിക്കുകയാണ് ബുദ്ധിജീവികള്‍.എന്നിട്ട് അവര്‍ ഇന്ത്യന്‍ മിലട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയാണ്.ഇവരില്‍ നിന്ന് ഇന്ത്യക്ക് വലിയ അപകടമാണ് നേരിടേണ്ടി വരുന്നത്.ഞാന്‍ ആഭ്യന്തരമന്ത്രി ആയിരുന്നെങ്കില്‍ അവരെയൊക്കെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടും’ എന്നാണ് ബിജെപി നേതാവ് ബസനഗൗഡ പട്ടീല്‍ യാത്‌നാ പറഞ്ഞത്.

വിവാദ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസും ജെഡിഎസും ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തി.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് പറയുന്ന ഇയാളുടെ വീഡിയോ കഴിഞ്ഞ മാസം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *