തിരൂര്‍: മലപ്പുറം തിരൂരില്‍ പൊലീസിനെ ഭയന്ന് പൊന്നാന്നി പുഴയില്‍ ചാടിയ യുവാവിനെ കാണാനില്ല. ശനിയാഴ്ച രാവിലെ മണലുമായി പോകുന്നതിനിടെ രണ്ട് യുവാക്കളാണ് ശക്തമായ ഒഴുക്കുള്ള പുഴയില്‍ ചാടിയത്. രണ്ട് യുവാക്കളില്‍ ഒരാളെയാണ് കാണാതായിരിക്കുന്നത്.

തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയില്‍ ചാടുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടതായും മറ്റൊരാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *