കൊച്ചി: ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം പാട്ടുപുരയ്ക്ക്ല്‍ ദേവി ക്ഷേത്രത്തില്‍ നടന്ന ഹിന്ദു ഹെല്‍പ് ലൈന്‍ എറണാകുളം ജില്ലാ യോഗത്തില്‍ സംഘര്‍ഷം.

യോഗത്തില്‍ സംസാരിക്കാന്‍ എത്തിയ സംസ്ഥാന സമിതി അങ്കത്തെ മര്‍ദിക്കുകയും യോഗത്തിന്റെ മിനുട്‌സ് ബുക്ക് കീറികളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകയെ സ്ത്രീത്വതെ അപമാനിക്കുന്ന രീതിയില്‍ അവഹേളിച്ചു സംസാരിക്കുകയും ചെയ്തു.

കൊച്ചി മേഖലയിലെ പ്രവര്‍ത്തകര്‍ ആണ് യോഗം തടസപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു. സംഭവത്തിന് ശേഷം അക്രമികള്‍ക്കെതിരെ സംഘടന നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തില്‍ സഹകരിക്കില്ലന്ന് മര്‍ദനമേറ്റ പ്രവര്‍ത്തകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *