മലപ്പുറം: മലപ്പുറം പടിക്കലിനടുത്തുള്ള കൂമണ്ണയില്‍ കുന്നിടിഞ്ഞ് വീണ് 18 പോത്തുകള്‍ ചത്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അനധികൃത ഫാമിലെ പോത്തുകളാണ് ചത്തത്. തിങ്കഴാള്ച്ച രാവിലെയായിരുന്നു സംഭവം.

പെരുവള്ളൂര്‍ സ്വദേശികളായ ഷാഫി, മുസ്തഫ, എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ 38 പോത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 20 പോത്തുകളെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍ അകപ്പെട്ടു പോയ പോത്തുകളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *