സര്‍വീസ് റോഡ്‌ വിണ്ടുകീറി : മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണു 

മലപ്പുറം : ദേശീയപാത കൂരിയാട് റോഡ് ഇടിഞ്ഞ് അപകടം. സര്‍വീസ് റോഡില്‍ വിള്ളലുണ്ടായതോടെ ദേശീയപാത ഇടിഞ്ഞുവീണു. പുതിയ ആറ് വരി പാതയുടെ ഭാഗമാണ്‌ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞത്. സര്‍വീസ് റോഡിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്ക് മേല്‍ മണ്ണും കോണ്‍ക്രീറ്റും പതിച്ചു.

road accident

ഉച്ചക്ക് 2.45നാണ് അപകടമുണ്ടായത്. ഈ സമയം സര്‍വീസ് റോഡിലൂടെ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നത് ദുരന്തമൊഴിവാക്കി. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. രണ്ട് കാറുകള്‍ക്ക് മേല്‍ മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീണു.

കാറിലുണ്ടായിരുന്നവര്‍ റോഡ് ഇടിയുന്നത് കണ്ട് വാഹനം നിര്‍ത്തി ഓടി രക്ഷപ്പെട്ടു.

കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *