ഹൈദരാബാദ്: കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന്‍ മൂന്ന് ആണ്‍മക്കളെ പുഴയില്‍ എറിഞ്ഞ് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതി വെങ്കിടേഷ് ഒളിവിലാണ്. ഇയാളുടെ മക്കളായ പുനീത് (6), സഞ്ജയ് (3), രാഹുല്‍ (മൂന്ന് മാസം)എന്നിവരാണ് കൊല്ലപ്പെട്ടത്.

വെങ്കിടേഷിന്റെ ഭാര്യ അമരാവതിയുമായി വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടികളെ പുഴയില്‍ എറിഞ്ഞത്. ആദ്യ ഭാര്യയില്‍ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അമരാവതിയെ ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മക്കളെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്ന് അമരാവതി പൊലീസിനോട് പറഞ്ഞു.

അതേസമയം, പ്രതി വെങ്കിടേഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *