സേലം: കര്‍ണാടകയിലെ ഡാമുകള്‍ തുറന്നതോടെ തമിഴ്‌നാടും വെള്ളപ്പൊക്ക ഭീഷണിയില്‍. കാവേരി നദി കടന്നുപോകുന്ന തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലാണ് വെള്ളപ്പൊക്ക ഭീഷണിയുള്ളത്. കര്‍ണാടകയിലെ കബനി, കെ ആര്‍ എസ് ഡാമുകളാണ് തുറന്ന് വിട്ടിരിക്കുന്നത്. ഈ ജലം മേട്ടൂര്‍ ഡാമില്‍ ഇന്നെത്തുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഡാമുകള്‍ തുറന്നതോടെ കൃഷ്ണഗിരി, ധര്‍മപുരി, സേലം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിക്കുക. നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജില്ല കളക്ടര്‍മാര്‍ ജങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *