ഓണം ഇതര മതസ്ഥരുടേത്’ അതിനാൽ മുസ്‌ലിങ്ങൾ ഇതിൽ പങ്കാളികളാകരുതെന്ന് രക്ഷിതാക്കളോട് അധ്യാപിക ; കേസെടുത്ത്‌ പോലീസ്

ഓണാഘോഷം വേണ്ടെന്ന് രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശമയച്ച കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ.യുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും അതിനാൽ മുസ്‌ലിങ്ങൾ ഇതിൽ പങ്കാളികളാകരുതെന്നും അധ്യാപിക സന്ദേശത്തിൽ പറയുന്നു.

ഓഡിയോ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ:

  • കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല.
  • ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാൽ, ഇസ്ലാം മതവിശ്വാസികൾ അതിനോട് സഹകരിക്കരുത്.
  • നമ്മൾ മുസ്‌ലിങ്ങൾ ഇസ്‍ലം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ്.
  • അധ്യാപികയുടെ ഈ സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചോർന്നതോടെയാണ് സംഭവം വിവാദമായത്. രക്ഷിതാക്കൾക്കിടയിൽ ഇത് വലിയ എതിർപ്പിന് കാരണമായി. തുടർന്ന് ഡി.വൈ.എഫ്.ഐ. പൊലീസിൽ പരാതി നൽകുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യും സി.പി.എമ്മും സ്കൂളിന് മുന്നിൽ സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *