തൃശൂര്‍ ∙ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് പഴഞ്ഞി മങ്ങാട് മളോർകടവിൽ വച്ച് വെട്ടേറ്റത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

ബിജെപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് സിപിഎം ആരോപണം. മിഥുന്‍റെ സഹോദരനുമായുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മിഥുനെ പ്രവേശിപ്പിച്ചു. പ്രതികൾ ലഹരിക്ക് അടിമകൾ ആണെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *