ചന്ദനമണി സന്ധ്യകളിലെ’ ആ ഗ്ലാമർ പെൺകുട്ടി; ഇന്ന് കണ്ടാല്‍ അറിയാത്ത വിധം മാറിപ്പോയ നടി  റവാലി

മോഹൻലാൽ ചിത്രമായ ‘പ്രജ’യിൽ ‘ചന്ദനമണി സന്ധ്യകളിൽ’ എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു സുന്ദരിയെ ഓർക്കുന്നില്ലേ, മോഹൻലാലിനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുന്ന ആ പെൺകുട്ടിയുടെ പേരായിരുന്നു റവാലി. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തിരക്കേറിയ താരമായിരുന്ന അവർ ഇപ്പോൾ സിനിമയിൽ നിന്നും അപ്രത്യക്ഷമായിട്ട് ഏകദേശം 25 വർഷമായി.

വിചിത്രമായ ഒരു കാരണത്തിന്റെ പേരിലാണ് നടി റവാലി ഇന്ന് അറിയപ്പെടുന്നത്. ഒതുങ്ങിയ ശരീരവും കാഴ്ചയില്‍ ഭംഗിയുളള മുഖവും കൊണ്ട് ഓമനത്തം തോന്നിച്ചിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവര്‍ ഒരു കാലത്ത്. ഇന്ന് റവാലിയെ കണ്ടാല്‍ അടുത്ത പരിചയക്കാര്‍ പോലും ഒരുപക്ഷേ തിരിച്ചറിഞ്ഞു എന്ന് വരില്ല. അത്ര വലിയ മാറ്റമാണ് അവര്‍ക്ക് സംഭവിച്ചിരിക്കുന്നത്. പഴയ രൂപവുമായി നേരിയ സാമ്യം പോലും കണ്ടെത്താന്‍ കഴിയാത്ത വിധം അവര്‍ മാറിപോയിരിക്കുന്നു.

തമിഴിലും കന്നടയിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമറിയിച്ചെങ്കിലും റവാലിയുടെ സിനിമകളില്‍ സിംഹഭാഗവും തെലുങ്കിലായിരുന്നു. നിരവധി തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അവര്‍ അഭിനയിച്ചു. ആന്ധ്രയിലെ ഗുഡിവാഡയിലാണ് റവാലി ജനിച്ചത്. തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന റവാലിക്ക് തമിഴിലും അവസരം ലഭിച്ചു.

മുന്‍നിര നായകന്‍മാരുടെ സിനിമകളില്‍ തന്നെ നായികയായി. നാഗലിംഗം എന്ന പടത്തില്‍ അഭിനയിക്കുന്ന സമയത്ത് നിര്‍മാതാക്കള്‍ പണം തരാതെ കബളിപ്പിച്ചു എന്നാരോപിച്ച് റവാലി നടികര്‍ സംഘത്തില്‍ പരാതി നല്‍കി. സംഘം നിർമാതാക്കള്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. താരതമ്യേന ജൂനിയറായ ഒരു നടി തങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയത് നിര്‍മ്മാതാക്കള്‍ക്ക് സഹിച്ചില്ല. നടികര്‍ സംഘത്തിന്റെ പ്രസിഡണ്ടായിരുന്ന പ്രമുഖ നടന്‍ വിജയ്കാന്തിനെ അവര്‍ സമീപിച്ചു. അദ്ദേഹം ഇരുവരെയും ഒന്നിച്ചിരുത്തി ഒത്തുതീര്‍പ്പുണ്ടാക്കി. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടെങ്കിലും അതോടെ റവാലി നിർമാതാക്കളുടെ കണ്ണിലെ കരടായി.

ravali-actress5

കരിയറിലെ പടിയിറക്കങ്ങള്‍ ഏറെക്കുറെ പൂര്‍ണമായ ഘട്ടത്തില്‍ അവര്‍ ഹൈദരാബാദിലെ കൊണ്ടാപൂരില്‍ വച്ച് നടന്ന ചടങ്ങില്‍ നീലി കൃഷ്ണ എന്നയാളെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. സിനിമകളില്‍ നിന്ന് താന്‍ വിരമിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും ജനിച്ചു.

ഇടക്കാലത്ത് അവര്‍ ചില തെലുങ്ക് പടങ്ങളില്‍ വീണ്ടും അഭിനയിച്ചെങ്കിലും 2011 ന് ശേഷം റവാലിയെ അധികമാരും കണ്ടിട്ടില്ല. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമുണ്ടായ അനിയന്ത്രിതമായ വണ്ണം അവരുടെ ആക്ടിങ് കരിയറിനെ വല്ലാതെ ബാധിച്ചു. ശരീരഭാരം നിയന്ത്രണത്തിലാക്കിയ ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുമെന്ന് റവാലിയുടെ അമ്മ അടുത്തിടെ ഒരു തെലുങ്ക് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുകയുണ്ടായി.

സമീപകാലത്ത് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ റവാലി പഴയ സഹപ്രവര്‍ത്തകയായ  നടി റോജയ്‌ക്കൊപ്പം തിരുപ്പതിയിലേക്ക് ഒരു യാത്ര പുറപ്പെട്ടു. തിരുപ്പതിയിലുടെ റോജയ്‌ക്കൊപ്പം നടന്നു വരുന്ന റവാലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

roja-ravali3

ഏറെക്കാലമായി ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് അകന്നു നിന്ന റവാലി റോജയ്‌ക്കൊപ്പം പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ട് എന്നും ചിലര്‍ ചോദിക്കുന്നു. തങ്ങള്‍ ദീര്‍ഘകാലമായി അടുപ്പക്കാരാണെന്നും അതിലുപരി കുടുംബസുഹൃത്തുക്കള്‍ കൂടിയാണെന്നും റോജ പറയുന്നു. ശരീരഭാരം മൂലം എല്ലാറ്റില്‍ നിന്നും അകന്ന് വീട്ടില്‍ ഒതുങ്ങിക്കൂടിയ രവാലിയെ ലൈംലൈറ്റിലേക്ക് മടക്കികൊണ്ടുവരാനുളള ശ്രമത്തില്‍ അവരുടെ അമ്മയ്‌ക്കൊപ്പം റോജയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *