തൃശൂര്‍ പൂരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. കോഴിക്കോട്, നിലമ്പൂര്‍, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നു പ്രത്യേക പൂരം സര്‍വീസുകള്‍ ഓടും. പൂരദിവസമായ ബുധനാഴ്ച രാവിലെ പത്തുമുതല്‍ സര്‍വീസുകളുണ്ട്.

ഉച്ചയോടെ ഇവ തൃശൂരിലെത്തും. രാത്രി വെടിക്കെട്ടു കഴിഞ്ഞാലുടന്‍ 26ന് പുലര്‍ച്ചെ അഞ്ചുമണിയോടെ തിരികെ ഇതേ റൂട്ടുകളിലേക്കു പ്രത്യകം മടക്ക സര്‍വീസുകളുണ്ട്. തൃശൂര്‍ ഡിപ്പോയിലെ 750 ബസുകളും സര്‍വീസ് നടത്താനായി അറ്റകുറ്റപ്പണി നടത്തിയൊരുക്കിയിട്ടുണ്ടെന്നു സോണല്‍ ഓഫിസര്‍ കെ.ടി. സെബി പറഞ്ഞു. ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരമാണു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *