അബുജ: നൈജീരിയയിലെ വടക്കന്‍ ബെനുവില്‍ കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവയ്പില്‍ രണ്ട് വൈദികര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. സെന്റ്. ഇഗ്‌നേഷ്യസ് ഖ്വാസി ദേവാലയത്തിലാണ് വെടിവയ്പ്പുണ്ടായത്.

ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരിയായ അക്രമി വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ അഞ്ചിനായിരുന്നു സംഭവം. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *