വളരെയധികം പോഷകങ്ങൾ അടങ്ങിയതും എന്നാൽ വലുപ്പത്തിൽ ചെറുതുമായ ഒന്നാണ് മത്തൻ വിത്തുകൾ. അവശ്യ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ ഇവ ഹൃദയാരോഗ്യം മുതൽ മികച്ച ഉറക്കത്തിന് വരെ സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാൻ ഉത്തമമാണ്.
പോഷകങ്ങളുടെ കലവറ
മഗ്നീഷ്യം, സിങ്ക്, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ വിത്തുകൾ. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും എല്ലുകളുടെ ബലത്തിനും ഇവ അത്യാവശ്യമാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
സിങ്ക്, വിറ്റാമിൻ ഇ എന്നിവ മത്തങ്ങ വിത്തുകളിൽ ധാരാളമുണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രോസ്റ്റേറ്റ്, ബ്ലാഡർ ആരോഗ്യം
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കുറയ്ക്കാനും മൂത്രസഞ്ചിയിലെ തകരാറുകൾ പരിഹരിക്കാനും മത്തങ്ങ വിത്തിൽ നിന്നുള്ള എണ്ണ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മികച്ച ഉറക്കം നൽകുന്നു
മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ശരീരത്തിൽ സെറോട്ടോണിൻ, മെലറ്റോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് നല്ല ഉറക്കം ലഭിക്കാൻ വഴിയൊരുക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഇതിലെ ഉയർന്ന നാരുകളും മഗ്നീഷ്യവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികൾക്കും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ചൊരു ലഘുഭക്ഷണമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

