മിനിബസിൽ അനധികൃതമായി ലക്ഷങ്ങളുടെ കുഴൽപ്പണം കടത്തി: മലപ്പുറം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ അനധികൃതമായി കടത്താൻ ശ്രമിച്ചത് 40 ലക്ഷം രൂപ. മൂന്ന് പേര്‍ പിടിയിൽ. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷരീഫ്, അനസ് അഹമ്മദ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് മിനി ബസില്‍ ഒളിപ്പിച്ച് പണം കൊണ്ടുവരുന്നതിനിടെ പിടിയിലായത്.

ചോദ്യം ചെയ്യലില്‍ തമിഴ്നാട്ടില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. ബസിനസ് ഇടപാടിലെ പണമാണെന്നാണ് ഇവരുടെ വിശദീകരണം. എന്നാല്‍ രേഖകളില്ലാത്ത കുഴല്‍പണമാണ് ഇതെന്നും മലപ്പുറത്തേക്ക് വിതരണത്തിന് കൊണ്ടുവന്നതാണെന്നുമാണ് അന്വേഷണത്തിന് ശേഷം പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *